എര്‍ലോട്ടുകുന്നില്‍ വീണ്ടും കടുവ ആക്രമണം.
മൂലങ്കാവ് എര്‍ലോട്ടുകുന്നില്‍ നാട്ടിലിറങ്ങിയ കടുവ പശുവിനെ ആക്രമിക്കുകയും വളര്‍ത്തു നായയെ കടിച്ചു കൊണ്ടുപോവുകയും ചെയ്തു. ഇന്ന് രാത്രി ഒമ്പതേകാലിനാണ് സംഭവം. തെക്കേക്കില്‍ രാജേഷിന്റേ പശുവിനെ ആക്രമിച്ച കടുവ നായയെ കടിച്ചെടുത്ത് കൊണ്ടുപോയി. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ജനങ്ങള്‍ക്കായി ജാഗ്രത നിര്‍ദ്ദേശം നല്‍കുന്നു.