അമ്പലവയല്‍ ഹൈസ്‌കൂളിന് മുന്‍പില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രകാരനായ യുവാവിന് ഗുരുതര പരിക്ക്.കാക്കവയല്‍ സ്വദേശി ഷിജിലിനാണ് ഗുരുതര പരിക്കേറ്റത്. 21 വയസായിരുന്നു.കഴിഞ്ഞ ദിവസം പകല്‍ 12 മണിയോടെയാണ് സംഭവം. അമ്പലവയല്‍ ഭാഗത്ത് നിന്ന് പോയ ബൈക്ക് എതിര്‍ ദിശയില്‍ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. ഷിജില്‍ മേപ്പാടി വിംസ് ഹോസ്പിറ്റലില്‍ തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.