വിദ്യാര്‍ത്ഥി സമരം ഏഴാം ദിവസത്തിലേക്ക്

0

അമ്പലവയലിലെ കാര്‍ഷിക കോളേജിലെ വിദ്യാര്‍ത്ഥി സമരം ഏഴാം ദിവസത്തിലേക്ക്.ഐ.സി.എ.ആര്‍ അക്രൈഡിറ്റേഷന്‍ നടപടികള്‍ വേഗത്തിലാക്കുക, കോളേജിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, സ്ഥിരം അധ്യാപകരെ നിയമിക്കുക, തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.സമരത്തിന്റെ ഏഴാം ദിനമായ ഇന്ന് കോളേജ് പ്രവര്‍ത്തനം പൂര്‍ണ്ണമായും സ്തംഭിപ്പിച്ചാണ് ഇന്ന് വിദ്യാര്‍ഥികള്‍ സമരം നടത്തിയത്.

അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തോട് അനുബന്ധിച്ചാണ് 2019 ല്‍ അമ്പലവയല്‍ കാര്‍ഷിക കോളേജ് ആരംഭിച്ചത്. അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമായും ഇല്ലാത്ത സാഹചര്യത്തില്‍ താല്ക്കലിക സംവിധാനങ്ങളില്‍ ആരംഭിച്ച കോളേജില്‍ നിരവധി ബുദ്ധിമുട്ടുകള്‍ അനുഭവിച്ചാണ് ആദ്യ ബാച്ചിലെ കുട്ടികള്‍ പോലും പഠനം പൂര്‍ത്തിയാക്കിയത്. എന്നാല്‍ കാര്‍ഷിക കോളേജിന് ഇന്ത്യന്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ചിന്റെ അംഗീകാരമില്ലാത്തെ പഠനം കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ ഉപരിപഠനത്തിന് പോകുന്നതിന് തടസ്സമായതോടെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. സമരത്തിന്റെ ഏഴാം ദിനമായ ഇന്ന് കോളേജ് പ്രവര്‍ത്തനം പൂര്‍ണ്ണമായും സ്തംഭിപ്പിച്ചാണ് ഇന്ന് വിദ്യാര്‍ഥികള്‍ സമരം നടത്തിയത്.

സ്ഥിരം അധ്യാപകരില്ലാതെ റിസേര്‍ച്ച് സെന്ററിലെ അധ്യാപകരും കരാര്‍ അധ്യാപകരുമാണ് വര്‍ഷങ്ങളായി കോളേജില്‍ പഠിപ്പിക്കുന്നത്. പതിനഞ്ച് അധ്യാപക തസ്തികയുള്ള കോളേജില്‍ നിലവിലുള്ളത് ഒരു അധ്യാപകന്‍ മാത്രമാണ് . ഇത്തരത്തിലുള്ള അനിശ്ചിതത്വങ്ങളും കോളജിന്റെ പഠനനിലവാരത്തെ ബാധിക്കുന്നതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!