ജനകീയ പ്രതിഷേധം ഫലം കണ്ടു :കീഞ്ഞുക്കടവില്‍ മാലിന്യമെത്തില്ല

0

പനമരം കീഞ്ഞുക്കടവില്‍ മാലിന്യശേഖരണ കേന്ദ്രത്തില്‍ മാലിന്യം ശേഖരിക്കേണ്ടെന്ന് തീരുമാനം.മാലിന്യ ശേഖരണ കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഇന്നലെ വൈകീട്ട് പഞ്ചായത്ത് പ്രസിഡന്റ് പിഎം ആസ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിലാണ് തീരുമാനം.
ടൗണില്‍ നിന്നും വാര്‍ഡുകളില്‍ നിന്നും ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ സ്ഥിരം സംവിധാനമാകും വരെ പനമരം പൊലീസ് സ്റ്റേഷന്‍ ഉടമസ്ഥതയിലുള്ള നിര്‍മ്മാണം പൂര്‍ത്തികരിക്കാത്ത കെട്ടിടത്തില്‍ താല്‍ക്കാലികമായി സൂക്ഷിക്കും.ഇതോടെ കീഞ്ഞുക്കടവ് പ്രദേശത്തുള്ളവരുടെ പതിറ്റാണ്ടുകളായുള്ള പ്രതിഷേധത്തിനാണ് അറുതിയാകുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!