ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് പതാക ഉയര്‍ത്തി.ഡെപ്യൂട്ടി ചെയര്‍ പേഴ്സണ്‍ എല്‍സി പൗലോസ് അധ്യക്ഷയായിരുന്നു.ജനപ്രതിനിധികളും ജീവനക്കാരും പങ്കെടുത്തു. പ്രതിജ്ഞ,ധീര ജവാന്റെ മതാപിതാക്കളെ ആദരിക്കല്‍,തൈ നടീല്‍ എന്നിവയും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടത്തി.
മീനങ്ങാടി 54ല്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ സ്വതന്ത്ര ദിനം ആഘോഷിച്ചു. മിഠായിയും പായസവും വിതരണം ചെയ്തു.നാട്ടുകാരെയും യാത്രിക്കാരേയും ആഘോഷത്തിന്റെ ഭാഗമാക്കി.പരിപാടി മുന്‍ ബി.എസ്.എഫ് ഉദ്യോഗസ്ഥനായ വര്‍ക്കി വായക്കര ഉദ്ഘാടനം ചെയ്തു.
കമ്പളക്കാട് നവോദയ ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.ആനി ടീച്ചര്‍ പതാക ഉയര്‍ത്തി.പി.സി മജീദ്,വി.പി ഷുക്കൂര്‍, കെ കെ ബഷീര്‍,പി.ടി അഷ്‌റഫ്, ഷാജിത്ത് കെ.കെ തുടങ്ങിയവര്‍ സംസാരിച്ചു