സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഫ്രീഡംവാള്‍ ഒരുക്കി എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍.സുല്‍ത്താന്‍ബത്തേരി ഡോണ്‍ബോസ്‌കോ കോളജിലെ വിദ്യാര്‍ത്ഥികളാണ് സ്വാതന്ത്രത്തിനായി പോരാടിയവരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഫ്രീഡംവാള്‍ തയ്യാറാക്കിയത്. കോട്ടക്കുന്നില്‍ ആയ്യൂര്‍വേദ ആശുപത്രിയുടെ ചുറ്റുമതിലിലാണ് സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങളും അവരുടെ വാചകങ്ങളും ആലേഖനം ചെയ്തിരിക്കുന്നത്.
സ്വതന്ത്രത്തിന്റെ ജീവവായുവിനായി നിരവധി പേരാണ് ജീവത്യാഗം ചെയ്തതത് അവരെ ഒരിക്കലും നാം മറക്കരുത് എന്ന കുറിപ്പോടെയാണ് വിദ്യാര്‍ഥികള്‍ ഫ്രീഡം വാള്‍ തയ്യാറാക്കിയിരിക്കുന്നത്. രാഷ്ട്രപിതാവ് മഹാത്മഗാന്ധി, ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍നെഹ്റു, സുഭാഷ് ചന്ദ്രബോസ്, ഝാന്‍സി റാണി, സര്‍ദാര്‍ വല്ലഭായിപട്ടേല്‍, ഭഗത്സിങ്ങ്, നനാസാഹിബ് എന്നിവരുടെ ചിത്രങ്ങളും വാചകങ്ങളുമാണ് ഡോണ്‍ബോസ്‌കോ കോളജ് എന്‍എസ്എസ് യൂണിറ്റ് വിദ്യാര്‍ഥികള്‍ ചുമരില്‍ ആലേഖനം ചെയ്തത്. ദേശീയപതാകയുമായി നീങ്ങുന്ന കുട്ടിയുടെ ചിത്രവും ഇതോടൊപ്പം തീര്‍ത്തിട്ടുണ്ട്. കോളജിലെ വിദ്യാര്‍ഥിയായ സെബിന്‍ബിജു ചിത്രങ്ങള്‍ വരച്ചത്. മറ്റുള്ളവര്‍ നിറങ്ങള്‍ ചാര്‍ത്തി ഫ്രീഡം വാള്‍ മനോഹരമാക്കി. മൂന്ന് ദിവസംകൊണ്ട് വാള്‍ഒരുക്കിയത്. സുല്‍ത്താന്‍ബത്തേരി പുല്‍പ്പള്ളി റൂട്ടില്‍ യാത്രചെയ്യുന്നവര്‍ക്ക് ആവശേമുണര്‍ത്തുന്ന കാഴ്ചയാണ് ഫ്രീഡം വാള്‍ നല്‍കുക.