കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം വൈകുന്നു, പട്ടിണി കഞ്ഞി സമരവും അനിശ്ചിതകാല റിലേ സത്യാഗ്രഹസമരവുമായി തൊഴിലാളികള്‍. റ്റി.ഡി.എഫിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സമരം ഇന്ന് മൂന്നാംദിവസം പിന്നിട്ടു. ഈ ഓണം പട്ടിണിയാകാതിരിക്കാന്‍ തൊഴിലാളികള്‍ക്ക് ശമ്പളം ഉടന്‍ നല്‍കുക, ഓണം ആനുകൂല്യങ്ങള്‍ അനുവദിക്കുക, തൊഴിലാളി പീഡനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.കെ.എസ്.ആര്‍.ടി.സി ജില്ലാഓഫീസ് കേന്ദ്രങ്ങളില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ജില്ലാ ഡിപ്പോയായ ബത്തേരി ഡിപ്പോയിലും റ്റിഡിഎഫിന്റെ നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചിരിക്കുന്നത്.
പ്രതിഷേധ പരിപാടിയുടെ മൂന്നാദിനമായ ഇന്ന് റ്റിഡിഎഫ് നേതാക്കളും മാനന്തവാടി ഡിപ്പോയിലെ ജീവനക്കാരുമായ അന്‍വര്‍ സാദിഖ്, സി.സി പ്രിന്‍സ്, ഗോവിന്ദന്‍ എമ്പ്രാതിരി എന്നിവരാണ് സത്യഗ്രഹം അനുഷ്ഠിക്കുന്നത്. ശമ്പളം നല്‍കാന്‍ മാനേജ്മെന്റും സര്‍ക്കാറും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് നേതാക്കളുടെ ആവശ്യം. ജീവനക്കാരുടെ പ്രയാസങ്ങള്‍ കാണാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. അതിനാല്‍ ഈ മാസം 26ന് ഭരണപക്ഷ തൊഴിലാളി സംഘടനയെ അടക്കം ഉള്‍പ്പെടുത്തി പണിമുടക്ക് സമരചെയ്യാനുമാണ് റ്റിഡിഎഫിന്റെ തീരുമാനം.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post