പുസ്തകങ്ങളെ ജീവിതത്തോടു ഗാഢമായി ചേര്‍ത്തുവെക്കുന്നവരാണ് കേരളത്തിലെ ലൈബ്രേറിയന്മാര്‍ എന്നും ലൈബ്രേറിയന്‍മാരുടെ അലവന്‍സ് കാലികമായി പരിഷ്‌കരിക്കരിക്കണമെന്നും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. കെ.എസ്.എല്‍.യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദേശീയ ലൈബ്രേറിയന്‍ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ കെ.എസ്.എല്‍.യു ജില്ലാ പ്രസിഡന്റ് പി.എന്‍ വിശ്വനാഥന്‍ അധ്യക്ഷനായിരുന്നു. യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് ഇ .അനീഷ്‌കുമാര്‍, ലൈബ്രറി കൗണ്‍സില്‍ മാനന്തവാടി താലൂക്ക് പ്രസിഡണ്ട് പി.ടി.സുഗതന്‍,എക്‌സിക്യുട്ടീവ് അംഗം ഷാജന്‍ ജോസ്, ഷീബ ജയന്‍,സി.ശാന്ത, പൗലോസ് ഐ.കെ, കെ എസ് എല്‍ യു വയനാട് ജില്ലാ സെക്രട്ടറി എം.നാരായണനന്‍,ബീന രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ലൈബ്രറി സയന്‍സ് എന്ന ശാസ്ത്രശാഖ വളര്‍ത്തിയെടുക്കുന്നതിനുംലൈബ്രറി സേവനങ്ങള്‍ ശാസ്ത്രീയമാക്കുന്നതിനും വേണ്ടി ശ്രമിച്ച ഡോ. എസ്.ആര്‍.രംഗനാഥന്റെ ജന്മവാര്‍ഷികദിനമായ ആഗസ്റ്റ് 12 നാണ് രാജ്യ വ്യാപകമായി ദേശീയ ലൈബ്രേറിയന്‍ ദിനം ആചരിക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.