രാഹുല്‍ ഗാന്ധി എംപിക്ക് വന്‍ സ്വീകരണം നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്
ശനിയാഴ്ച ജില്ലയിലെത്തുന്ന എത്തുന്ന രാഹുല്‍ ഗാന്ധി എംപിക്ക് ആവേശോജ്ജ്വല സ്വീകരണം നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്. ഇതിന് മുന്നോടിയായി പയ്യംപളളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗം ചേര്‍ന്നു. മണ്ഡലത്തിലെ ഓരോ ബൂത്തില്‍ നിന്നും പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ കൊയിലേരി ഉദയ വായനശാലയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടായി ചുമതലയേറ്റ എ.എം.നിശാന്തിന് സ്വീകരണവും നല്‍കി. പയ്യം പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സണ്ണി ചാലില്‍ അധ്യക്ഷനായിരുന്നു. അഡ്വ.എന്‍.കെ.വര്‍ഗ്ഗീസ്, എ.എം. നിശാന്ത്, അഡ്വ.എം.വേണുഗോപാല്‍, ജേക്കബ് സെബാസ്റ്റ്യന്‍ സി.കെ.രത്നവല്ലി, ബേബി ഇളയിടം, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍, ബൂത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.