ഇന്‍ഫര്‍മാറ്റിക്‌സ് കിയോസ്‌ക് ഉദ്ഘാടനം ചെയ്തു
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലുള്ള കാര്‍ഷിക – മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങളുടെ ഓണ്‍ലൈന്‍ വിപണനത്തിനായി കൃഷി വകുപ്പിന്റെ കേരളാ അഗ്രോ ബ്രാന്‍ഡിന്റെ ഇന്‍ഫര്‍മാറ്റിക്‌സ് കിയോസ്‌ക് ഉദ്ഘാടനം മാനന്തവാടി മിനി സിവില്‍ സ്റ്റേഷനില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെവി വിജോള്‍ അധ്യക്ഷയായിരുന്നു. മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.വിആര്‍ അനില്‍ കുമാര്‍,താലൂക്ക് വികസന സമിതി അംഗങ്ങള്‍,സെയില്‍ ടാക്‌സ് ഓഫീസര്‍ മുഹമ്മദ് മനാഫ്, താലൂക്ക് സപ്ലൈ ഓഫീസര്‍ ബെന്നി ഇ എസ് എന്നിവര്‍ സംസാരിച്ചു.