കുളിക്കാന്‍ പോയ ആളെ കാണാതായി

0

വാഴവറ്റ മലങ്കര കോളനിയിലെ വെളിയന്‍ (60) എന്ന കൊടകനെയാണ് കാണാതായത്. വൈകുന്നേരം 6 മണിയോടെ കാരാപ്പുഴ മലങ്കര പുഴയില്‍ കുളിക്കാനായി പോയതാണെന്നാണ് ലഭ്യമായ വിവരം. തോര്‍ത്തും, ചകിരിയും സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. പുഴയില്‍ അകപ്പെട്ടതാണോ എന്ന സംശയത്തില്‍ ഫയര്‍ഫോഴ്‌സും മീനങ്ങാടി പോലീസും നാട്ടുകാരും സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!