കൊയിലേരി പാലത്തില്‍ നിന്നും യുവാവ് പുഴയില്‍ ചാടിയതായി സംശയം

0

മാനന്തവാടി കൊയിലേരി പാലത്തില്‍ നിന്നും യുവാവ് പുഴയില്‍ ചാടിയതായി സംശയം. ആത്മഹത്യാ കുറിപ്പും ചെരിപ്പും കണ്ടെത്തി. പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തുന്നു.പാലത്തിനു മുകളില്‍ ചെരിപ്പും എഴുതി തയ്യാറാക്കിയ കുറിപ്പുകളും കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാരാണ് രാവിലെ 8 മണിയോടെ പോലീസിനെ വിവരം അറിയിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ കാപ്പുംചാല്‍ കല്ലിട്ടാ താഴെ കോളനിയിലെ ജയേഷ് (39) ആണ് കുറിപ്പെഴുതിയതാണെന്നാണ് സൂചന. വാളാട് റെസ്‌ക്യൂ സംഘവും തിരച്ചിലിനായി എത്തിയിട്ടുണ്ട്

Leave A Reply

Your email address will not be published.

error: Content is protected !!