ഫ്ളൈഹൈ പദ്ധതി വിദ്യാര്‍ത്ഥികളെ എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു.

0

ബത്തേരി നഗരസഭ പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ പരീക്ഷശേഷി വര്‍ധിപ്പിക്കുന്നതിനായി ഒരുക്കിയ ഫ്ളൈഹൈ പദ്ധതിയിലെ വിദ്യാര്‍ത്ഥികളെ എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. ഈ വര്‍ഷം 133 വിദ്യാര്‍ത്ഥികളാണ് ഫ്ളൈഹൈ പദ്ധതിയിലൂടെ എല്‍.എസ്.എസ്, യു.എസ്.എസ്്, എന്‍.എം.എം.എസ്, എന്‍.റ്റി.എസ്.ഇ, സൈനിക സ്‌കൂള്‍ , നവോദയ സ്‌കൂള്‍ എന്നീ പരീക്ഷകള്‍ക്കായൊരുങ്ങുന്നത്. സര്‍വ്വജന സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തിയ എം.എല്‍എ. മുന്‍വര്‍ഷം എന്‍.എം.എം.എസ് പരീക്ഷ വിജയിച്ച വി.എസ് മാളവിക, ടി.ആര്‍. ശ്രീലക്ഷ്മി എന്നിവര്‍ക്ക് ഉപഹാരങ്ങളും നല്‍കി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളോടൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. സുല്‍ത്താന്‍ബത്തേരി നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ടോം ജോസ്, പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ അസീസ് മാടാല, കണ്‍വീനര്‍ ജിജി ജേക്കബ് , നിര്‍വഹണ ഉദ്യോഗസ്ഥന്‍ പി.എ. അബ്ദുള്‍നാസര്‍, വി.എസ്. മാളവിക എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!