മെഗാ കേശ ദാന ക്യാമ്പ് ഓഗസ്റ്റ് 15ന്

0

മെഗാ കേശ ദാന ക്യാമ്പ് ഓഗസ്റ്റ് 15ന് മീനങ്ങാടിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മീനങ്ങാടി സോഷ്യല്‍ സര്‍വീസ് ഓര്‍ഗനൈസേഷന്‍ തൃശ്ശൂര്‍ അമല ക്യാന്‍സര്‍ ആശുപത്രി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് നാലാമത് കേശദാന ക്യാമ്പ് നടത്തുന്നത്. അമ്പലപ്പടി ക്ഷീരോദ്പാതക സഹകരണ സംഘം ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് . പ്രശസ്ത വാസ്തു ശില്പിയും നാടന്‍പാട്ട് കലാകാരനുമായ സുബ്രഹ്‌മണ്യന്‍ ആചാരി ക്യാമ്പ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകരായ പ്രകാശ് പ്രാസ്‌കൊ,രാഹുല്‍ പ്രതീപ് എന്നിവര്‍ അറിയിച്ചു.ഉഷാ രാജേന്ദ്രന്‍ ഡോ. പ്രജിത്ത് ജോസഫ് ,കെ.കെ സജിത എന്നിവര്‍ പങ്കെടുക്കും. 12 ഇഞ്ച് നീളമുള്ള മുടിയെങ്കിലും ദാനം ചെയ്യാന്‍ കഴിയുന്നവര്‍ ക്യാമ്പില്‍ പങ്കെടുക്കണമെന്നും സംഘാടകര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!