ബത്തേരി താളൂര്‍ റോഡിന്റെ ശോചനീയാവസ്ഥ, ജനകീയസമിതിയുടെ അനിശ്ചിതകാല നിരാഹാര സമരം നാളെമുതല്‍

0

റോഡിന്റെ നിര്‍മ്മാണം എന്ന് പൂര്‍ത്തീകരിക്കുമെന്ന് ബന്ധപ്പെട്ട അധികൃതരുടെ പക്കല്‍ നിന്ന് കൃത്യമായ വിവരം ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും ജനകീയസമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റോഡ് നിര്‍മ്മാണത്തിലെ ഏറ്റവും വലിയ അനാസ്ഥയായി സുല്‍ത്താന്‍ബത്തേരി താളൂര്‍ റോഡ് മാറിയതായും സമരസമിതി.

രണ്ട് വര്‍ഷമായിട്ടും നിര്‍മ്മാണം പൂര്‍ത്തിയാകാതെ ശോചനീയമായി കിടക്കുന്ന ബത്തേരി താളൂര്‍ എത്രയും വേഗം പ്രവര്‍ത്തികള്‍ പൂര്‍ത്തീയാക്കണമെന്നാവശ്യപ്പെട്ടാണഅ നാളെ മുതല്‍ ജനകീയ സമരസമിതി അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നത്. രാവിലെ കോളിയാടിയില്‍ പ്രത്യേകം തയ്യാറാക്കിയ സമരവേദിയിലാണ് നിരാഹാരം സമരം ആരംഭിക്കുന്നത്. ആക്ഷന്‍ കമ്മറ്റി ഭാരവാഹികളായ മൂന്ന് ആദ്യഘട്ടത്തില്‍ നിരാഹാരം കിടക്കും. രണ്ട് വര്‍ഷം മുമ്പ് ടാറിങ്ങിനായി പൊളിച്ചിട്ട റോഡിലൂടെ മഴക്കാലത്ത് വെള്ളക്കെട്ടും ചെളിയും, വേനലില്‍ പൊടിയും കാരണം ജനങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന ഈ റോഡ് ബീനാച്ചി- പനമരം റോഡ് നിര്‍മ്മാണത്തിലെ അനാസ്ഥയെ കടത്തിവെട്ടുന്നതാണ്. മുഖ്യധാര രാഷ്ട്രീ പാര്‍ട്ടികളോ, ജനപ്രതിനിധികളോ റോഡിന്റെ ശോചനീയ അവസ്ഥ പരിഹരിക്കാന്‍ വേണ്ടത്ര ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്നും ജനകീയ സമരസമിതി ഭാരവാഹികള്‍ ആരോപിച്ചു. റോഡ് എന്ന് യാത്രായോഗ്യമാക്കുമെന്ന് ഉറപ്പുകിട്ടാതെ സമരം അവാസാനിപ്പിക്കില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!