അച്ഛൻ്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് സുരേന്ദ്രൻ്റെ മക്കൾ.മുരണി കുണ്ടു വയലിൽ പുഴയിൽ കാണാതായി ഗാന്ധിനഗറിൽ നിന്നും മൃതദേഹം കണ്ടെടുത്ത കീഴാനിക്കൽ സുരേന്ദ്രൻ്റെ മരണത്തിന് പിന്നാലെയാണ് മരണത്തിനിടയാക്കിയ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി ഭാര്യയും മക്കളുമടങ്ങുന്ന കുടുംബാംഗങ്ങൾ രംഗത്ത് വന്നത്.
പശുവിന് പുല്ലരിയാൻ പോയ അച്ചൻ്റെ ഒരു കാലിലെ ഗം ബൂട്ട് പത്ത് മീറ്ററോളം മാറി മുകൾ ഭാഗത്തും മറ്റൊന്ന് താഴെ പുഴയിലും അകപ്പെട്ടത് എങ്ങനെ? ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്നാണ് പുഴയിലകപ്പെട്ടതെങ്കിൽ 30 മീറ്റർ ദൂരത്തോളം നിരങ്ങി നീങ്ങി എന്തിന് പുഴയിൽ ചാടി?
2 മീറ്ററിലധികം ഒഴുക്ക് ഇല്ലാതെ പുഴ വെള്ളം കയറികിടന്ന ഭാഗത്ത് നിന്ന് അച്ചൻ എങ്ങനെ ഒഴുക്കുള്ള ഭാഗത്തേക്ക് എത്തിപ്പെട്ടു ? തുടങ്ങി നിരവധി ചോദ്യങ്ങളാണ് മക്കളായ ശരത്തും രാഹുലും ബന്ധുക്കളും ചോദിക്കുന്നത്.
ഈ മാസം 26 ന് മുരണി കുണ്ടുവയലിലെ വീടിന് സമീപമുള്ള റബർ തോട്ടത്തിലെ പുഴക്കരികിൽ പുല്ലരിയാൻ പോയ ക്ഷീരകർഷകനായ സുരേന്ദ്രൻ്റെ മൃതദേഹം അടുത്ത ദിവസം നാല് കിലോമീറ്റർ മാറി ഗാന്ധിനഗർ ചെക്ക്ഡാമിന് സമീത്ത് വച്ചാണ് കണ്ടെത്തിയത്.
കാണാതായതുമുതൽ വലിച്ച് കൊണ്ടുപോയിയെന്ന് പറയുന്ന ഭാഗത്തും പരിസരത്തും പാടുകളും, ചിലതെളിവുകളും ഉണ്ടായിരുന്നത് ആളുകൾ ഇറങ്ങി നടന്ന് ഇല്ലാതായതായും ഈ ഭാഗം കൃത്യമായി സംരക്ഷിക്കാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.