മേപ്പാടി വിത്തുകാട് നിന്ന് രാത്രി ചന്ദന മരങ്ങള്‍ മുറിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത നാല് പേര്‍ റിമാന്റില്‍.മേപ്പാടി സ്വദേശികളായ ചന്തക്കുന്ന് മഹേശ്വരന്‍, മലയില്‍ ബബീഷ്, പാറക്കുന്ന് നിഖില്‍, മലപ്പുറം എടയൂര്‍ സ്വദേശി ഉമ്മാട്ടില്‍ മുഹമ്മദ് ബിലാല്‍ എന്നിവരെയാണ് വൈത്തിരി ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ അരവിന്ദാക്ഷന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.കല്‍പ്പറ്റ സി.ജെ.എം.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടോ എന്നത് അന്വേഷിച്ചു വരികയാണെന്നും വനം വകുപ്പധികൃതര്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.