മണിപ്പുരിലെ ജനതയക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് സി.ഐ.ടി.യുവും കര്‍ഷക സംഘവും സംയുക്തമായി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന വംശീയ കലാപത്തിനെതിരെ പ്രകടനം നടത്തിയും കൂട്ടായ്മകള്‍ സംഘടിപ്പിച്ചുമാണ് വിവിധ സംഘടനകള്‍ പ്രതിഷേധിക്കുന്നത്.കല്‍പ്പറ്റയില്‍ പ്രതിഷേധ ജ്വാല സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ സുഗതന്‍ ഉദ്ഘാടനം ചെയ്തു. ജെയിന്‍ ആന്റണി, കെ അബ്ദുറഹിമാന്‍, പി എം സന്തോ ഷ്‌കുമാര്‍, വി ബാവ, ദ്വരരാജ്, വി .എം റഷീദ് എന്നിവര്‍ സംസാരിച്ചു