വയോധികയെ കൊലപ്പെടുത്തിയ സംഭവം പ്രതി അറസ്റ്റില്‍

0

തോല്‍പ്പെട്ടി നരിക്കല്ലില്‍ വയോധികയെ കൊലപ്പെടുത്തിയ സംഭവം.പ്രതി അറസ്റ്റില്‍.കൊല്ലപ്പെട്ട പുതിയപുരയില്‍ സുമിത്ര (63) യുടെ മകള്‍ ഇന്ദിരയുടെ രണ്ടാം ഭര്‍ത്താവായ തമിഴ്നാട് തിരുവണ്ണാമലൈ ഉപ്പുകോട്ടൈ മുരുകന്‍(42) ആണ് അറസ്റ്റിലായത്.സുമിത്രയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കട്ടിലിലേക്ക് തള്ളിയിട്ടു എന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴി.ഇന്ദിര വിദേശത്ത് ജോലി ചെയ്യുന്ന സ്ഥലത്തെ ഡ്രൈവറായിരുന്നു മുരുകന്‍.ഇന്ദിരയെ പരിചയപ്പെട്ട പ്രതി നാട്ടിലെത്തിയതിന് ശേഷം തോല്‍പ്പെട്ടിയില്‍ ഇന്ദിരയുടെ വീട്ടില്‍ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞജൂണില്‍ ഇന്ദിരതിരികെ വിദേശത്തേക്ക് പോയ ശേഷം ഇന്ദിരയുടെ രണ്ട് മക്കളുടെ ഒപ്പമാണ് മുരുകന്‍ താമസിച്ച് വന്നിരുന്നത്.ഇത്ഇന്ദിരയുടെ മാതാവായ സുമിത്ര എതിര്‍ക്കുകയും ഇയാളെ വീട്ടില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.ഈ വൈരാഗ്യമാണ്സുമിത്രയുടെ കൊലപാതകത്തിലെത്തിയത്.കഴിഞ്ഞഞായറാഴ്ച രാവിലെ 8 മണിയോടെയായിരുന്നു സംഭവം.മാനന്തവാടി ഡിവൈഎസ്പി പിഎല്‍ ഷൈജുവിന്റെ മേല്‍നോട്ടത്തില്‍ തിരുനെല്ലി പോലീസ് ഇന്‍സ്പെക്ടര്‍ ജി വിഷ്ണുവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave A Reply

Your email address will not be published.

error: Content is protected !!