കേണിച്ചിറ കാടക്കുളത്ത് പഞ്ചായത്ത് കിണറിലെ വെള്ളം ഒരു രാത്രി കൊണ്ട് വറ്റിപോയി.ആശങ്കയില്‍ നാട്ടുകാര്‍.ഇന്നലെ വരെ കിണറില്‍ യഥേഷ്ടം ഉണ്ടായിരുന്ന വെള്ളം ഇന്ന് രാവിലെയാണ് വറ്റിയ നിലയില്‍ കണ്ടെത്തിയത്.സ്ഥലത്ത് ഭൂജല വകുപ്പ് അധികൃതര്‍ പരിശോധന നടത്തി. പൂതാടി പഞ്ചായത്ത് രണ്ടാം വാര്‍ഡ് കാടക്കുളം നരിക്കുഴിയിലാണ് കിണറിലെ ജലം പെട്ടന്ന് അപ്രത്യക്ഷ്യമായത്.18 വര്‍ഷം പഴക്കമുള്ള കിണറിനെ ആശ്രയിച്ച് 11 കുടുംബങ്ങളാണ് കഴിയുന്നത്.കഴിഞ്ഞ വേനലില്‍ പോലും വറ്റാത്ത കിണര്‍ മഴക്കാലത്ത് വറ്റിയതോടെ ശുദ്ധജലം വാഹനത്തില്‍ എത്തിക്കേണ്ട അവസ്ഥയാണ്. വിവരമറിയിച്ചതിനെ തുടര്‍ന്ന് മീനങ്ങാടി ഭൂജല വകുപ്പ് ഹൈഡ്രോജിയോളജിസ്റ്റ് സുമ്മയ്യ, മുഹമ്മദ്ഫൈസല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി. കിണറില്‍ ഏകദേശം നാല് മീറ്റര്‍ 80 സെന്റിമീറ്റര്‍ വെള്ളം വറ്റിയതായി അധികൃതര്‍ പറഞ്ഞു .ഭൂമിക്കടിയില്‍ സോയില്‍ പൈപ്പിങ്ങ് പ്രതിഭാസമാണന്നാണ് പ്രാഥമിക നിഗമനം.കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടി വരുമെന്നും അധികൃതര്‍ പറഞ്ഞു.എന്തായാലും ഉള്ള കിണറിലെ വെള്ളം വറ്റിയതോടെ ഇനി കുടിവെള്ളത്തിന് എന്ത് ചെയ്യുന്ന ആശങ്കയിലാണ് നാട്ടുകാര്‍.