തെരുവ് നായ്ക്കള്‍ 1300 കോഴികളെ കടിച്ചു കൊന്നു

0

നടവയല്‍ ചിറ്റാലൂര്‍ക്കുന്നില്‍ തെരുവ് നായ്ക്കള്‍ 1300 കോഴികളെ കടിച്ചു കൊന്നു.ഇന്ന് ഉച്ചയോടെയാണ് സംഭവം.നടവയല്‍
തെങ്ങടയില്‍ അബ്രാഹിമിന്റെ ചിറ്റാലൂര്‍ക്കുന്നിലെ കോഴി ഫാമിന്റെ കമ്പി വല തകര്‍ത്ത നായ്ക്കള്‍ കോഴികളെ കൂട്ടത്തോടെ കടിച്ചു കൊല്ലുകയായിരുന്നു.ഏകദേശം 4 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഫാം ഉടമ പറഞ്ഞു.ചിറ്റാലൂര്‍ക്കുന്നിലും പരിസര പ്രദേശങ്ങളിലും നാളുകളായി തെരുവ്നായ ശല്യം രൂക്ഷമായിട്ടുണ്ട്.കോഴികളെ നഷ്ടപ്പെട്ട കര്‍ഷകന് മതിയായ നഷ്ട പരിഹാരം നല്‍കുന്നതിന് നടപടികള്‍ ഉണ്ടാവണമെന്നാണ് നാട്ടുകരുടെ ആവശ്യം.നടവയല്‍ ഗവ.മൃഗാശുപത്രിയിലെ വെറ്റിനറി സര്‍ജന്‍ ഡോ:അനിതപോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!