കമ്പളക്കാട് ബസ് സ്റ്റാന്റിനോട് ചേര്‍ന്ന ഒരു ഭാഗത്തെ മണ്ണ് ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.15 അടിയോളം ഉയരത്തിലുള്ള മണ്‍തിട്ടയാണ് കനത്ത മഴയില്‍ ഇടിഞ്ഞു വീണത്.മണ്ണിടിച്ചില്‍ തടയാനായി ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന് പിന്നില്‍ സംരക്ഷണഭിത്തിയുടെ നിര്‍മാണം ആരംഭിച്ചെങ്കിലും ഇത് പാതിയില്‍ നിലച്ചു.കെഎസ്ഇബി, പോസ്റ്റ് ഓഫീസ് അടക്കം ഒട്ടേറെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണിത്.വിവിധ ആവശ്യങ്ങള്‍ക്ക നിരവധി പേരാണ് ദിവസവും ഇവിടെ എത്തിച്ചേരുന്നത്.മണ്ണിടിച്ചില്‍ തടയാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കെട്ടിടത്തിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വലിയ ദുരന്തത്തിന് ഇടയാവുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.