മാനന്തവാടി മൈസൂര്‍ റോഡ് ജംഗ്ഷന്‍ ഇനി മിന്നു മണി ജംഗ്ഷന്‍
മാനന്തവാടി മൈസൂര്‍ റോഡ് ജംഗ്ഷന്‍ ഇനി മിന്നു മണി ജംഗ്ഷന്‍ എന്നറിയപ്പെടും. നഗരസഭയാണ് മിന്നു മണി ജംഗ്ഷന്‍ എന്ന് നാമകരണം ചെയ്ത ബോര്‍ഡ് സ്ഥാപിച്ചത്. മിന്നു മണിക്ക് സ്വീകരണം നല്‍കുന്നതിന് വിളിച്ച് ചേര്‍ത്ത വിപുലമായ യോഗത്തിലാണ് ജംഗ്ഷന് മിന്നു മണിയുടെ പേര് നല്‍കാന്‍ തീരുമാനിച്ചത്. നിത്യേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന നഗരത്തിലെ പ്രധാന പാതകൂടിയാണിത്. അതെ സമയം അന്തര്‍സംസ്ഥാന പാതയിലെ ജംഗ്ഷന് പേര് നല്‍കുന്നതിന് പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന ആരോപണവും നില നില്‍ക്കുന്നുണ്ട്