അങ്കണവാടി വര്‍ക്കര്‍മാര്‍ ഐ.സി.ഡി.എസ് ഓഫീസിനുമുമ്പില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു

0

അഞ്ചാംതീയതി നല്‍കേണ്ട ഹോണറേറിയം പത്തുദിവസം കഴിഞ്ഞിട്ടും നല്‍കിയില്ല,അമ്പലവയല്‍, നെന്‍മേനി പഞ്ചായത്തിലെ അങ്കണവാടികളിലെ ജീവനക്കാര്‍ അമ്പലവയല്‍ ഐ.സി.ഡി.എസ്.ഓഫീസിനുമുമ്പില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.ചാര്‍ജുളള സി.ഡി.പി.ഒ ഒപ്പിടാതെ മനപ്പൂര്‍വം വൈകിപ്പിക്കുന്നുവെന്ന് ഇവര്‍ ആരോപിച്ചു.മാസാവസാനമുളള സെക്ടര്‍ മീറ്റിങ് കഴിഞ്ഞാല്‍ അഞ്ചാമത്തെ പ്രവര്‍ത്തിദിനത്തില്‍ ഹോണറേറിയം വിതരണം ചെയ്യണമെന്നതാണ് ചട്ടം.പക്ഷേ ജൂലൈ 14 ആയിട്ടും ഹോണറേറിയം വിതരണം ചെയ്യാത്തതാണ് അങ്കണവാടി ജീവനക്കാരെ പ്രതിഷേധത്തിലേക്ക് നയിച്ചത്.അങ്കണവാടി ജീവനക്കാരുടെ പ്രതിഷേധമറിഞ്ഞ് ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ സ്ഥലത്തെത്തി അവരുമായി ചര്‍ച്ച നടത്തി. ജോലിയില്‍ വീഴ്ച്ചവരുത്തിയ സി.ഡി.പി.ഒ.യ്ക്കെതിരെ നടപടിയാവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.മറ്റെല്ലാസ്ഥലത്തും യാതൊരു പ്രശ്നവുമില്ലാതെ ഹോണറേറിയം വിതരണം ചെയ്യുമ്പോള്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം അങ്കണവാടി ജീവനക്കാര്‍ക്ക് ലഭിക്കാനുളള തുച്ഛമായ തുക തടഞ്ഞുവെക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പഞ്ചായത്തംഗം എന്‍.സി. കൃഷ്ണകുമാര്‍ പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!