അനധികൃത ബോര്‍ഡുകളും ബാനറുകളും: കര്‍ശന നടപടിയുമായി നഗരസഭ

0

മാനന്തവാടിയിലെ അനധികൃത ബോര്‍ഡുകളും ,ബാനറുകളും. കര്‍ശന നടപടിയുമായി നഗരസഭ.വാഹനയാത്രക്കാര്‍ക്ക് കാഴ്ച്ച മറക്കുന്നതും ഗതാഗത കുരുക്കിന് കാരണമാവുന്നതും കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതുമായ ബാനറുകള്‍, ബോര്‍ഡുകള്‍, കൊടി, തോരണങ്ങള്‍ എന്നിവനീക്കം ചെയ്യണം. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജൂലൈ 5 വരെ വ്യാപാര സ്ഥാപനങ്ങള്‍ക്കും, മറ്റു സ്ഥാപനങ്ങള്‍ക്കും സ്വന്തം ഉത്തരവാദിത്വത്തില്‍ ഇവ നീക്കം ചെയ്യാം. അല്ലാത്ത പക്ഷം നഗരസഭ ഇവ നീക്കം ചെയ്യുകയും സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.അവല ലോക ന യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, വ്യാപാര സംഘടന പ്രതിനിധികള്‍, രാഷ്ട്രിയ കക്ഷി ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു,

Leave A Reply

Your email address will not be published.

error: Content is protected !!