വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി മദ്രസ്സ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്

0

കാവുംമന്ദം നുസ്രത്തുല്‍ ഇസ്ലാം സെക്കന്ററി മദ്രസ്സയിലെ അധ്യാപകരുടെയും മഹല്ല് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ നടത്തിയ മദ്രസ്സ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വിദ്യാര്‍ത്ഥികളില്‍ നവ്യാനുഭവമായി. ബോയ്‌സ് ലീഡര്‍, ഗേള്‍സ് ലീഡര്‍, ലൈബ്രേറിയന്‍, ട്രഷറര്‍, റേഞ്ച് കൗണ്‍സിലര്‍ തുടങ്ങിയ സ്ഥാനങ്ങളിലേക്കായിരുന്നു മത്സരം. പൊതു തെരെഞ്ഞടുപ്പിന് സാമാനമായി നോമിനേഷന്‍ സമര്‍പ്പണം, പിന്‍വലിക്കല്‍, പ്രചാരണം, തുടങ്ങി ജനാധിപത്യ സംവിധാനത്തിലെ എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തി മത്സരാര്‍ത്ഥികള്‍ക്ക് ചിഹ്നങ്ങള്‍ നല്‍കിയാണ് ഇലക്ഷന്‍ നടത്തിയത്. ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളും വോട്ടെടുപ്പില്‍ പങ്കെടുത്തു. പ്രെസൈഡിംഗ് ഓഫീസര്‍ , പോളിങ് ഏജന്റ് , പോളിങ് ഓഫീസര്‍ , പോളിങ് ബൂത്ത് തുടങ്ങിയ അറിവുകള്‍ വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കാന്‍ സാധിച്ചു. ആണ്‍കുട്ടികളുടെ ലീഡറായി മുഹമ്മദ് സിനാന്‍ കെപിയും, പെണ്‍കുട്ടികളുടെ ലീഡറായി റിന്‍ഷാ ഫാത്തിമ കെയും, ട്രഷററായി മുഹമ്മദ് അന്‍ഷിദ് എകെയും, റേഞ്ച് കൗണ്‍സിലറായി നാദിഷ് മുഹമ്മദും, ലൈബ്രറിയനായി മുഹമ്മദ് ഷിബിന്‍ പി എ യും തിരഞ്ഞെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!