ഹര്‍ത്താല്‍ ദിന സംഘര്‍ഷം; അറസ്റ്റിലായവര്‍ റിമാന്റില്‍

0

ഹര്‍ത്താല്‍ ദിനത്തില്‍ പുല്‍പ്പള്ളി ടൗണിലെ വ്യാപാര സ്ഥാപനം അടിച്ച് തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട പോലീസ് അറസ്റ്റ് ചെയ്ത സന്തോഷ്, സിജേഷ്, ഉദയന്‍, ബിനു എന്നിവരെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവരെ മാനന്തവാടി സബ് ജയിലേക്ക് മാറ്റി. പോലീസ് മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ മെഡിക്കല്‍ പരിശോധനക്ക് ശേഷമാണ് ജയിലിലേക്ക് മാറ്റിയത്. അക്രമ സംഭവവുമായി ബന്ധപ്പെട്ട് കുടുതല്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്നും അക്രമം നടത്തിയവരെ സി.സി.ടി.വി പരിശോധിച്ച് പിടികൂടാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. എന്നാല്‍ സന്തോഷിനെ പോലീസ് വളഞ്ഞിട്ട് മര്‍ദ്ദിച്ച സംഭവം പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അമ്പലവയലില്‍ അക്രമവുമായി ബന്ധപ്പെട്ട് പെരുമ്പാടിക്കുന്ന് സ്വദേശി ബാബുവിനെ അറസ്റ്റു ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!