പങ്കളം വനഗ്രാമത്തിലെ കുടുംബങ്ങളെ എത്രയും വേഗം പുറത്തേക്ക് പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് കുടുംബങ്ങള്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസില്‍ കുത്തിയിപ്പ് സമരം നടത്തുന്നു.എംഎല്‍എ ഐസി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളടക്കം കുടുംബങ്ങള്‍ക്കൊപ്പം ഓഫീസില്‍ കുത്തിയിരിക്കുന്നു. കാട്ടാന ശല്യം രൂക്ഷമായ വനഗ്രാമത്തില്‍ കുടുംബങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യം വന്നതോടെയാണ് വനം വകുപ്പ് ഓഫീസിലെത്തി സമരം നടത്തുന്നത്.. സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ട ഗ്രാമമാണ് നൂല്‍പ്പുഴ പങ്കളം വനഗ്രാമം.