ബത്തേരിയില്‍ കെ ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനം സര്‍വജന സ്‌കൂള്‍ ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി അസൈനാര്‍ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് അധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ്, സ്റ്റാന്റിങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍, ഷാമില ജുനൈസ്, തഹസില്‍ദാര്‍ വി കെ ഷാജി, നഗരസഭ സെക്രട്ടറി കെ എം സൈനുദ്ദീന്‍, അസി. സെക്രട്ടറി ജേക്കബ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.