ബത്തേരിയില്‍ സ്വര്‍ണ്ണ വ്യാപാരം നടത്തുന്ന എളുമ്പിലാട്ട് ജ്വല്ലറിയിലെ ഫസല്‍ (26), അഷ്‌റഫ് (34), റിയാസ് (36) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രിയില്‍ 7.30 ഓടെയാണ് 10 അംഗ സംഘം കടയിലെത്തി മര്‍ദ്ധിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റവരെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാവിലെ കടയുടെ മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്തത് എടുക്കുന്നതുമായി ബന്ധപ്പെട്ട് സംഘത്തിലെ ഒരാളുമായി വാക്ക് തര്‍ക്കം ഉണ്ടായിരുന്നു.പീന്നീടത് പറഞ്ഞ് അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ വൈകിട്ടോടെ പത്തംഗ സംഘം എത്തി കടക്കുള്ളില്‍ വച്ചും കടയുടെ പുറത്തേക്ക് വലിച്ചിഴച്ചും ആക്രമിക്കുകയായിരുന്നു എന്നാണ് വ്യാപാരികള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബത്തേരി യൂണിറ്റ് ആവശ്യപ്പെട്ടു.