ജീവനം പദ്ധതി പ്രഖ്യാപനം ജനുവരി 3 ന്
മാനന്തവാടി ജില്ലാ ആശുപത്രി ഡയാലിസിസ് യന്ത്രങ്ങളുടെ കൈമാറ്റവും ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ജീവനം പദ്ധതി പ്രഖ്യാപനവും ജനുവരി മൂന്നിന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാനന്തവാടി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ചടങ്ങ് ഒ.ആര്‍.കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. യന്ത്രങ്ങളുടെ ഏറ്റുവാങ്ങല്‍ ചടങ്ങുകള്‍ എം.എല്‍.എ.മാരായ ഐ.സി.ബാലകൃഷ്ണനും, സി.കെ.ശശീന്ദ്രനും ചേര്‍ന്ന് നിര്‍വ്വഹിക്കുമെന്നും കെ.ബി.നസീമ പറഞ്ഞു. വടകര തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്ന 5 ഡയാലിസിസ് യന്ത്രങ്ങളുടെ ഏറ്റുവാങ്ങള്‍ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.യും, അറക്കല്‍ ജോയ് നല്‍കുന്ന ഡയാലിസിസ് യന്ത്രങ്ങളുടെ ഏറ്റുവാങ്ങല്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ.യും നിര്‍വ്വഹിക്കും. ആദരിക്കല്‍ ചടങ്ങ് ജില്ലാ കളക്ടര്‍ അജയകുമാര്‍ ഐ.എ.എസ് നിര്‍വ്വഹിക്കും.