അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് സന്തോഷ ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള ടേക്ക് എ ബ്രേക്ക്, പദ്ധതിയുടെ ഉദ്ഘാടനം നാളെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നാടിനുസമര്‍പ്പിക്കും. പൊതുശൗചാലയം, വിശ്രമുറി എന്നിവയുള്‍പ്പെട്ട കെട്ടിടം 32 ലക്ഷം രൂപ ചിലവിലാണ് പൂര്‍ത്തിയാക്കിയത്. ഇതോടെ അമ്പലവയല്‍ ടൗണില്‍ പൊതുശൗചാലയങ്ങളില്ലത്തിനാല്‍ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടിന് പരിഹാരമാകും.അമ്പലവയല്‍ പോലീസ് സ്റ്റഷനു മുന്‍വശത്താണ് വഴിയിടം ടേക്ക് എ ബ്രേക്ക് പണി പൂര്‍ത്തിയായത്. ശുചിത്വമിഷന്‍ 32 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. ശൗചാലയം, വിശ്രമമുറി, കഫ്തീരിയ തുടങ്ങിയ സൗകര്യങ്ങള്‍ വഴിയിടത്തില്‍ ഉണ്ട്. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന സന്തോഷ ഗ്രാമം പദ്ധതിയുടെ ഭാഗമായാണ് പദ്ധതി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നാളെ പകല്‍ 12 മണിക്ക് വഴിയിടം ടേക്ക് എ ബ്രേക്ക് നാടിനു സമര്‍പ്പിക്കും.പൊതുശൗചാലയങ്ങള്‍ ഇല്ലാത്തതിനാല്‍ ബുദ്ധമുട്ടിലായിരുന്ന അമ്പലവയലിലെ ജനങ്ങള്‍ക്ക് ടേക്ക് ബ്രേക്ക് പ്രയോജനകരമാകും.
Sign in
Sign in
Recover your password.
A password will be e-mailed to you.