വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാനന്തവാടി കല്ല്യോട്ടുക്കുന്ന് പൂളക്കല്‍ ശ്രീനിവാസന്റെ മകന്‍ ശിവദാസന്‍(19) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ച മാനന്തവാടി കെ.എസ്.ഇ.ബിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.