കുടുംബശ്രീ ലസിതം പരിപാടി സമാപിച്ചു

0

പട്ടികവര്‍ഗ മേഖലയിലെ 352 കുട്ടികളടക്കമുള്ള 700 ഓളം കുടുംബശ്രീ ബാലസഭ കുട്ടികളാണ് പരിശീലനം നേടിയത്. സംസ്ഥാന ദേശീയ മത്സര വേദികളില്‍ ജില്ലയിലെ കുട്ടികളുടെ നിലവാര മുയര്‍ത്തി വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടമുണ്ടാക്കുക, സൗജന്യമായി ഇന്ത്യന്‍ കലകളില്‍ പരിശീലനം നല്‍കി അവരുടെ കഴിവുകള്‍ പരിപോഷിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. കലാകാരന്മാരുടെ വാളണ്ടറി സംഘടനയായ സ്പിക്ക്മാക്കെ ഇന്ത്യയുടെ നോര്‍ത്ത് കേരളാ ചാപ്റ്ററുമായി സഹകരിച്ചാണ് കുടുംബശ്രീ മിഷന്‍ രണ്ടാംഘട്ടത്തിന്‍ തുടക്കം കുറിച്ചത്. ഉദ്ഘാടന സമ്മേളനം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!