പ്രൗഢഗംഭീരമായി ബിരുദദാന ചടങ്ങ്

0

കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാല നാലാമത് ബിരുദദാന ചടങ്ങ് പ്രൗഢഗംഭീരമായ പരിപാടികളോടെ പൂക്കോട് സര്‍വ്വകലാശാലാ ആസ്ഥാനത്ത് നടന്നു. യൂണിവേഴ്‌സിറ്റി ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മെഡലുകളും ബിരുദവും സമ്മാനിച്ചു.ഗവേഷണ, ബിരുദാനന്തര ബിരുദ, ബിരുദ, ഡിപ്ലോമ കോഴ്സുകളില്‍ ഉന്നത വിജയം നേടിയ 19 പേര്‍ക്കാണ് സ്വര്‍ണ്ണ മെഡല്‍ നല്‍കിയത്.

20 പേര്‍ക്ക് എന്‍ഡോവ്മെന്റും 265 പേര്‍ക്ക് ബിരുദവും 80 പേര്‍ക്ക് ബിരുദാനന്തരബിരുദവും 19 ഡോക്റ്ററേറ്റും നല്‍കി. ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകളും സമ്മേളനത്തില്‍ വിതരണം ചെയ്തു. . സര്‍വകലാശാല പ്രൊ ചാന്‍സലറുമായ മൃഗസംരക്ഷണ-ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ അനിമല്‍ സയന്‍സസ് വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഭൂപേന്ദ്രനാഥ് ത്രിപാഠി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

സര്‍വകലാശാല ഭരണസമിതി അംഗങ്ങളായ , ഒ.ആര്‍. കേളു എംഎല്‍എ, വാഴൂര്‍ സോമന്‍ എംഎല്‍എ, , ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ.ഡോ എം.ആര്‍. ശശീന്ദ്രനാഥ്, രജിസ്ട്രാര്‍ പ്രഫ.ഡോ.പി. സുധീര്‍ബാബു, അക്കാദമിക ഗവേഷണ വിഭാഗം ഡയറക്ടര്‍ പ്രഫ.ഡോ.സി. ലത, ഫാക്കല്‍റ്റി ഡീന്‍മാരായ പ്രഫ.ഡോ.കെ. വിജയകുമാര്‍, പ്രഫ.ഡോ.എസ്.എന്‍. രാജകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!