ബാവലിയില്‍ കഞ്ചാവ് പിടികൂടി
ബാവലിയില്‍ മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത് ചന്ദ്രനും സംഘവും നടത്തിയ പരിശോധനയില്‍ നാല് എന്‍ഡിപിഎസ് കേസുകളിലായി 4 പ്രതികളെയും 1.5 കിലോ കഞ്ചാവും ഒരു മാരുതി കാറും കസ്റ്റഡിയിലെടുത്തു. ബാവലി വഴി കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സ്സൈസ് ടീം നടത്തിയ മിന്നല്‍ പരിശോധനയില്‍ ആണ് 4 പേരെ പിടികൂടിയത്.30 ഗ്രാം കഞ്ചാവുമായി കണിയാമ്പറ്റ കാരിക്കുടിയന്‍ വീട്ടില്‍ ഷൈജല്‍ കെ.എസസ്,100 ഗ്രാം കഞ്ചാവുമായ് കോഴിക്കോട് കക്കോടിമുക്ക് സ്വദേശി പേരടി ഇല്ലത്തു വീട്ടില്‍ സാദിക്ക്. പി, 400 ഗ്രാം കഞ്ചാവുമായ് കാസര്‍ഗോഡ് കാരടുക്ക സ്വദേശി വിവേകാനന്ദ നഗര്‍ ലക്ഷം വീട് കോളനിയിലെ ബിജു,മാരുതി കാറില്‍ 800 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിനു വൈത്തിരി പൊഴുതന സ്വദേശി അച്ചു നിവാസില്‍ അക്ഷയ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവരെ മാനന്തവാടി ജെഎഫ്‌സിഎം രണ്ട് കോടതിയില്‍ ഹാജരാക്കും. സംഘത്തില്‍ സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ അനൂപ്, പ്രിന്‍സ്, ജോബിഷ്, നിക്കോളാസ് ജോസ് പരിശോധനയില്‍ എന്നിവര്‍ പങ്കെടുത്തു.