കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല ബിരുദ ദാന ചടങ്ങ് 20-ന്

0

കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ നാലാമത് ബിരുദ ദാന ചടങ്ങ് 20-ന് കബനിഓഡിറ്റോറിയത്തില്‍ രാവിലെ 11 മണിക്ക് ബിരുദദാന സമ്മേളനത്തില്‍ 19 പേര്‍ക്ക് യൂണിവേഴ്സിറ്റി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സ്വര്‍ണ മെഡല്‍ സമ്മാനിക്കും.എന്‍ഡോവ്മെന്റ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നിര്‍വഹിക്കും.മന്ത്രി ജെ. ചിഞ്ചുറാണി, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ (അനിമല്‍ സയന്‍സസ്) ഭൂപേന്ദ്രനാഥ് ത്രിപാഠി എന്നിവര്‍ മുഖ്യാതിഥികളാകും.
ബിരുദദാന സമ്മേളനത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിലാണെന്ന് സര്‍വ്വകലാശാലാ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഗവേഷണ, ബിരുദാനന്തര ബിരുദ, ബിരുദ, ഡിപ്ലോമ കോഴ്സുകളില്‍ ഉന്നത വിജയം നേടിയ 19 പേര്‍ക്കാണ് സ്വര്‍ണ്ണ മെഡല്‍ നല്‍കുന്നത്. 20 പേര്‍ക്ക് എന്‍ഡോവ്മെന്റും 265 പേര്‍ക്ക് ബിരുദവും 80 പേര്‍ക്ക് ബിരുദാനന്തരബിരുദവും 19 ഡോക്റ്ററേറ്റും നല്‍കും. ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകളും സമ്മേളനത്തില്‍ വിതരണം ചെയ്യും.സര്‍വകലാശാല ഭരണസമിതി അംഗങ്ങളായ അഡ്വ.ടി. സിദ്ദീഖ് എംഎല്‍എ, ഒ.ആര്‍. കേളു എംഎല്‍എ, വാഴൂര്‍ സോമന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്, ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ.ഡോ എം.ആര്‍. ശശീന്ദ്രനാഥ്, രജിസ്ട്രാര്‍ പ്രഫ.ഡോ.പി. സുധീര്‍ബാബു, അക്കാദമിക ഗവേഷണ വിഭാഗം ഡയറക്ടര്‍ പ്രഫ.ഡോ.സി. ലത, ഫാക്കല്‍റ്റി ഡീന്‍മാരായ പ്രഫ.ഡോ.കെ. വിജയകുമാര്‍, പ്രഫ.ഡോ.എസ്.എന്‍. രാജകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സര്‍വ്വകലാശാല അക്കാദമിക ഗവേഷണ വിഭാഗം ഡയറക്ടര്‍ പ്രഫ.ഡോ.സി. ലത, സംരംഭകത്വ വിഭാഗം ഡയറക്ടറും പിആര്‍ഒയുമായ പ്രഫ.ഡോ.ടി.എസ്. രാജീവ്, കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് പ്രഫ.ഡോ.ഇന്ദു വി. രാജ്,പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ അസോ.പ്രഫ.ഡോ കെ.സി. ബിപിന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!