മഴക്കാലത്തെ വരവേല്‍ക്കാനും പഠന പ്രോത്സാഹനത്തിനും വേണ്ടി വെള്ളമുണ്ട ഡിവിഷന്‍ പരിധിയിലെ നിര്‍ധനരായ ഗോത്ര വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി കുട വിതരണം ചെയ്തു.
മുത്തേടം ഫാത്തിമ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ സ്റ്റുഡന്റസ് പാലിയേറ്റീവ് കെയര്‍ യൂണിറ്റുമായി സഹകരിച്ച് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനും പബ്ലിക് ലൈബ്രറിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
എം. സുധാകരന്‍ അധ്യക്ഷത വഹിച്ചു.
ഫാത്തിമ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ വിനീത പി.ടി,അക്ഷയ വി. കെ, യൂണിയന്‍ പ്രസിഡന്റ് അഫ്താബ് എം.എച്ച്,ഡാലിയ. കെ,എം മണികണ്ഠന്‍, മിഥുന്‍ മുണ്ടക്കല്‍, സുരേഷ്. കെ തുടങ്ങിയവര്‍ സംസാരിച്ചു.
നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പുസ്തക വിതരണം ചടങ്ങില്‍ നടത്തി. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഡിവിഷന്‍ പരിധിയിലെ പ്രധാനധ്യാപകര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.
വെള്ളമുണ്ട
ഡിവിഷന്‍ പരിധിയിലെ വനിതാ ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ക്ക് സാരിയും പുരുഷന്മാര്‍ക്ക് മുണ്ടും ചടങ്ങില്‍ വെച്ച്
നല്‍കികൊണ്ട് ഡിവിഷന്‍ മെമ്പര്‍കൂടിയായ ജുനൈദ് കൈപ്പാണി ആദരിച്ചു.