കല്‍പ്പറ്റ പടിഞാറത്തറ റോഡില്‍ പ്രധാന അപകടമേഖലയാണ് പുഴ മുടി. റോഡിന്റെ വളവ്, റോഡിലേക്ക് തള്ളി നില്‍ക്കുന്ന മതിലുകള്‍, അശാസ്ത്രീയമായ വരമ്പുകള്‍, സൂചനാ ബോര്‍ഡുകള്‍ ഇല്ലാത്തത് തുടങ്ങിയവയൊക്കെയാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ഏപ്രില്‍ 23ന് ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചിട്ടും യാതൊരു പരിശോധനയും നടന്നിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെട്ട് പുഴമുടി റസിഡന്‍സ് അസോസിയേഷന്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല.പൊതുമരാമത്ത് വകുപ്പധികൃതര്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തി ക്രിയാത്മക നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.