വീടുകളുടെ താക്കോല്‍ ദാനം നടത്തി

0

ലൈഫ് ഭവന പദ്ധതിയിലൂടെ പൂര്‍ത്തികരിച്ച വീടുകളുടെ താക്കോല്‍ ദാന കൈമാറലിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കമല രാമന്‍ നിര്‍വഹിച്ചു.കമ്പളക്കാട് കൊഴിഞ്ഞങ്ങാട് കോളനിയിലെ തങ്ക- മോഹനന്‍ ദമ്പതികളുടെ വീടിന്റെ താക്കോല്‍ ദാനമാണ് നടത്തിയത്.

ചടങ്ങില്‍ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. കുഞ്ഞായിഷ അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗഫൂര്‍ കാട്ടി , പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമ ടീച്ചര്‍ , ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിത്യ ബിജുകുമാര്‍ ,
പഞ്ചായത്ത് വി. ഇ.ഒ. ശശി, ഷൈല,
മെമ്പര്‍മാരായ ജെസി , സലിജ, വാര്‍ഡ് കണ്‍വീനര്‍ പി.കെ. മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!