ഓള്‍ കേരള അണ്ടര്‍ 14 ഫുട്‌ബോള്‍ ടൂര്‍ണമെന്റ്.: മീനങ്ങാടി ഫുട്‌ബോള്‍ അക്കാദമി ടീമുകള്‍ ജേതാക്കളായി
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മീനങ്ങാടിയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി നടന്ന ഓള്‍ കേരള അണ്ടര്‍ 14 ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മീനങ്ങാടി ഫുട്‌ബോള്‍ അക്കാദമി ടീമുകള്‍ക്ക് വിജയം.2010 വിഭാഗത്തില്‍ ഫൈനലില്‍ അല്‍ ഇതിഹാദ് അക്കാദമിയെ കീഴടക്കി മീനങ്ങാടി കിരീടം നേടിയപ്പോള്‍ 2009 വിഭാഗത്തില്‍ മീനങ്ങാടി ഫുട്‌ബോള്‍ അക്കാദമിയും എടക്കര യുണൈറ്റഡ് ഫുട്‌ബോള്‍ അക്കാദമിയും സംയുക്ത ജേതാക്കളായി.പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മീനങ്ങാടി ഫുട്‌ബോള്‍ അക്കാദമിയെ പരാജയപ്പെടുത്തി കണ്ണൂര്‍ എഫ് സി ബറ്റാലിയന്‍സ് ജേതാക്കളായി.
വിജയികള്‍ക്ക് ഇന്ത്യന്‍ ഐ എസ് എല്‍ താരം ശ്രീ അലക്‌സ് സജി ട്രോഫികള്‍ വിതരണം ചെയ്തു.സമാപന സമ്മേളനം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി പി എസ് പ്രവീണ്‍ ഉത്ഘാടനം ചെയ്തു.. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയന്‍ അധ്യക്ഷനായിരുന്നു. പി. വി എല്‍ദോ സ്വാഗതവും കെ കെ സുരേഷ് നന്ദിയും പറഞ്ഞു.ബേബി വര്‍ഗീസ്,സി പി ബിനോയ് ,ദിലീപ് ജോര്‍ജ്, എന്നിവര്‍ സംസാരിച്ചു.