കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്, സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച് ജുനൈദ് കൈപ്പാണി. മലയാളി വോട്ടര്‍മാര്‍ കൂടുതലുള്ള പ്രദേശങ്ങളിലാണ് ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിലുള്ള യുവ നേതാക്കന്മാര്‍ ജെഡിഎസിനായി രംഗത്തുള്ളത്.ജനതാദള്‍ എസ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പുവരുത്താന്‍ മുന്‍ മുഖ്യമന്ത്രിയും ജെ. ഡി. എസ് നേതാവുമായി എച്ച്.ഡി കുമാരസ്വാമിയുടെ പ്രത്യേക നിര്‍ദേശത്തോടെ ക്രമീകരിച്ച മീഡിയ വാര്‍റൂം സംവിധാനത്തിലെ കര്‍ണാടകയ്ക്ക് പുറത്തുള്ള ഏക വ്യക്തിയാണ് ജുനൈദ് കൈപ്പാണി.