പുല്‍പ്പള്ളി ശിവഗിരി മഠം സന്യാസിയായ ശ്രീമദ് ഗുരുപ്രസാദ് സ്വാമികള്‍ ഏപ്രില്‍ 27 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കേണിച്ചിറ താഴത്തങ്ങാടിയിലുള്ള ശ്രീനാരായണഗുരു സേവാശ്രമത്തില്‍ നടക്കുന്ന ശ്രീനാരായണ സല്‍സംഗത്തിലും ആത്മീയ സദസ്സിലും സംബന്ധിച്ച് അനുഗ്രഹ പ്രഭാഷണം നടത്തും.
ആലുവ അദ്വൈത ആശ്രമത്തില്‍ ശ്രീനാരായണ ഗുരുദേവന്‍ വിളിച്ചു കൂട്ടിയ സര്‍വമത സമ്മേളനത്തിന്റെ നൂറാം വാര്‍ഷികം, വൈക്കം സത്യാഗ്രഹശതാബ്ദി ആഘോഷം,മഹാകവി കുമാരനാശാന്റെ നൂറ്റിയന്‍പതാം ജന്മ വാര്‍ഷികം എന്നീ വിഷയങ്ങളെ മുന്‍നിര്‍ത്തിയാണ് ഗുരുധര്‍മ്മ പ്രചാരണ സഭ, പുല്‍പ്പള്ളി ശ്രീശാരദാംബദേവി യൂണിറ്റിന്റെ നേതൃത്വത്തില്‍ കേണിച്ചിറയില്‍ വെച്ച് ആത്മീയ സദസ്സും സല്‍സംഗവും സംഘടിപ്പിച്ചിട്ടുള്ളത്.
ഗുരു പുഷ്പാര്‍ച്ചന, സമൂഹ പ്രാര്‍ത്ഥന, ഗുരുദേവകൃതികളുടെ പാരായണം,അന്നദാനം എന്നിവയും ഇതോടനുബന്ധിച്ച് നടക്കും. ഗുരുധര്‍മ്മ പ്രചാരണ സഭ സംസ്ഥാന ജോയിന്റ് രജിസ്ട്രാര്‍ സി ടി അജയകുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും.യൂണിറ്റ് പ്രസിഡണ്ട് കെ എന്‍ ചന്ദ്രന്‍ കുഴുപ്പില്‍ അധ്യക്ഷത വഹിക്കും ജിഡിപിഎസ് ഭാരവാഹികളായ കെ ആര്‍ ഗോപി,കെ എസ് നാരായണന്‍,കെ ആര്‍ ജയരാജ്,കെ ആര്‍ സദാനന്ദന്‍, പവിത്രന്‍ അമരക്കുനി, സരസു നാരായണന്‍കുട്ടി, ടി കെ വിശ്വംഭരന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.