ഓറിയന്റേഷന്‍ ക്യാമ്പ് സമാപിച്ചു

0

മലങ്കര കത്തോലിക്കാ സഭയുടെ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായി ബത്തേരി രൂപതയില്‍ ബത്തേരി മേഖലയിലെ 10 ദേവാലയങ്ങളിലെ വേദോപദേശ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മലങ്കര ബൈബിള്‍ ഓറിയന്റേഷന്‍ ക്യാമ്പ് സമാപിച്ചു.മെല്‍ത്തോ അഥവാ തിരുവചനം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ക്യാമ്പിന് മലങ്കര സെന്റ് മേരീസ് ഇടവക ആതിഥേയത്വം വഹിച്ചു. ബത്തേരി രൂപത വികാരി ജനറാള്‍ മോണ്‍. ഡോ. ജേക്കബ് ഓലിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മേഖല വേദോപദേശ ഡയറക്ടര്‍ ഫാ. ജെയിംസ് മുളക്കവിളയില്‍ അധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ. ജെയിംസ് മലേപറമ്പില്‍ സ്വാഗതവും മേഖല പ്രമോട്ടര്‍ വി. പി. തോമസ് നന്ദിയും പറഞ്ഞു. ക്യാമ്പിന്റെ രണ്ടാം ദിവസം ബത്തേരി രൂപത അധ്യക്ഷന്‍ ജോസഫ് മോര്‍ തോമസ് തിരുമേനി സന്ദേശം നല്‍കി. ശമ്മാശന്മാരായ ബ്രദര്‍. ഏബല്‍ താണിമോളയില്‍ ബ്രദര്‍ ജോണ്‍ കവിയില്‍ ബ്രദര്‍. മാത്യു തുറകുളം എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. സമാപന ദിനത്തില്‍ ബഹുമാനപ്പെട്ട ഫാദര്‍. ജെയിംസ് മുളക്കവിളയില്‍ സമ്മാനദാനവും സമാപന സന്ദേശവും നല്‍കി. മലങ്കര ഇടവക വികാരി ഫാ. ജെയിംസ് മലേപറമ്പില്‍
പ്രെമോട്ടര്‍മാരായ ബെറ്റി ജോര്‍ജ്, മേരി ബാബു കമ്മറ്റി അംഗങ്ങളായ ഒ. സ്. തോമസ്, തോമസ് കരിപ്പായില്‍, ബിജു മറ്റവന എന്നിവര്‍ ക്യാമ്പിന്റെ നടത്തിപ്പിന് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!