സ്വത്ത് തര്‍ക്കം ആത്മഹത്യ ഭീഷണിയുമായി യുവാവ്
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് മരത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി. കണിയാരം പരിയാരം കുന്ന് തോട്ടുങ്കല്‍ ശ്രീനുവാണ് വീടിന് സമീപത്തെ മരത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. പോലിസും, ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി അനുനയിപ്പിച്ചതിനെ തുടര്‍ന്ന് ഇയാള്‍ സ്വയം താഴേക്ക് ഇറങ്ങി.