കാപ്പി കര്‍ഷകര്‍ പ്രതിസന്ധിയില്‍

0

അതിശക്തമായ മഴയും അതിനെ തുടര്‍ന്നുണ്ടായ പ്രളയത്തെയും അതിജീവിച്ച ജില്ലയിലെ കര്‍ഷകര്‍ക്ക് കാപ്പി വിലയിലുണ്ടായ ഇടിവ് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഉല്‍പാദനത്തിലെ കുറവും വിളവെടുപ്പ് സമയത്തുണ്ടായ വിലയിടിവുമാണ് പ്രതിസന്ധിക്കു കാരണം. ആഴ്ചകള്‍ക്കു മുമ്പ് കിലോയ്ക്ക് 78 രൂപയുണ്ടായിരുന്ന കാപ്പിക്ക് ഇപ്പോള്‍ വില 68 രൂപയായി കുറഞ്ഞു. കാപ്പി പരിപ്പിന് കിലോയ്ക്ക് 20രൂപയുടെ കുറവാണ് വിപണിയിലുണ്ടായിരിക്കുന്നത്.

അതിശക്തമായി തുടര്‍മഴയും അതിനെ തുടര്‍ന്നുണ്ടായ പ്രളയത്തെയും അതിജീവിച്ച ജില്ലയിലെ കര്‍ഷകര്‍ക്ക് കാപ്പി വിലയിലുണ്ടായ ഇടിവ് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഉല്‍പാദനത്തിലെ കുറവും വിളവെടുപ്പ് സമയത്തുണ്ടായ വിലയിടിവുമാണ് പ്രതിസന്ധിക്കു കാരണം. ഒന്നരമാസം മുമ്പ് ഒരു ചാക്ക് കാപ്പിക്ക് 4320 രൂപയായിരുന്നു വിപണിവില. ഇത് ഇപ്പോള്‍ 3618 രൂപയായാണ് കുറഞ്ഞിരിക്കുന്നത്. ഇതിനുപുറമെ കാപ്പിപരിപ്പിന് കിലോയ്ക്ക് 140 രൂപയായിരുന്നത് 120 രൂപയായും കുറഞ്ഞു. ഇതിനുപുറമെ കാപ്പിപിടിക്കുന്ന സമയത്തുണ്ടായ തുടര്‍ച്ചയായ അതിശക്തമായ മഴ വിളവിനെ സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്്. തുടര്‍ മഴകാരണം കടബാധ ആക്രമണവും ഉണ്ടാവാനും ഇതുവഴി 30 ശതമാനം ഉല്‍പാദനം കുറയാനും കാരണമായതായാണ് കര്‍ഷകര്‍ പറയുന്നത്. കൂടാതെ ഇപ്പോഴത്തെ വിലയിടിവിനു കാരണം ബ്രസീല്‍, വിയറ്റ്നാം എന്നിവിടങ്ങളില്‍ കാപ്പി ഉല്‍പാദനം കൂടിയതാണന്നും സൂചനയുണ്ട്. ഉല്‍പാദന കുറവും വിലയിടിവും കാരണം പ്രതിസന്ധിയിലായ കാപ്പികര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ നടപടിവേണമെന്നാണ് കര്‍ഷകരുടെ ആവശ്യം. മുന്‍വര്‍ഷം കേരളത്തില്‍ കാപ്പിഉല്‍പാദനം കോഫി ബോര്‍ഡിന്റെ കണക്കു പ്രകാരം തൊണ്ണൂറ്റി അയ്യായിരം ടണ്‍ അറബിക്കാപ്പിയും രണ്ട് ലക്ഷത്തി ഇരുപത്തൊന്നായിരം ടണ്‍ റോബസ്റ്റ് കാപ്പിയുമുള്‍പ്പടെ മൂന്ന് ലക്ഷത്തിന് പതിനാറായിരം ടണ്ണാണ്. ഇത് ഇത്തവണ കുറയുമെന്നാണ് ലഭിക്കുന്ന വിവിരം.

Leave A Reply

Your email address will not be published.

error: Content is protected !!