പൊഴുതന ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി

0

പൊഴുതന ഗ്രാമപഞ്ചായത്ജിലെ കായിക പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജംപകര്‍ന്നുകൊണ്ട് പൊഴുതന ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി.എത്രയും പെട്ടെന്ന് പ്രവര്‍ത്തി പൂര്‍ത്തിയാക്കി സ്റ്റേഡിയം കായിക പ്രേമികള്‍ക്കായി തുറന്ന് കൊടുക്കുമെന്നും പൊഴുതന ഗ്രാമ പഞ്ചായത് പ്രസിഡന്റ അനസ് റോസ്ന സ്റ്റെഫി പറഞ്ഞു. മുന്‍ എം എല്‍ എ സി കെ ശശീന്ദ്രന്‍ ഭരണ കാലഘട്ടത്തില്‍ 53 ലക്ഷം രൂപ വകയിരുത്തിയ ഇന്റോര്‍ സ്റ്റേഡിയത്തിന്റെ ടെണ്ടര്‍ നടപടികളാണ് പൂര്‍ത്തിയായിട്ടുള്ളത്.

പൊഴുതന ഗ്രാമപഞ്ചായത്തിന്റെ മാലിന്യ പ്രേശ്‌നങ്ങള്‍ക്ക് പരിഹാരം എന്ന ലക്ഷ്യത്തോടെ ഹരിതകര്‍മ സേനയുടെ പുതിയ വാഹനം ഉടന്‍ നിരത്തുകളില്‍ എത്തുമെന്നും പഞ്ചായത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി.പൊഴുതന പഞ്ചായത്തിന്റെ എല്ലാ വാര്‍ഡുകളിലില്‍നിന്നും വേസ്റ്റുകള്‍ ശേഖരിച് മാലിന്യസംസ്‌കരണ പ്ലാന്റുകളിലേക്ക് എത്തിക്കാനായിരിക്കും വാഹനം ഉപയോഗിക്കുക . പഞ്ചായത്തിലെ 2022-23 വര്‍ഷത്തെ പദ്ധതികളില്‍ ഉള്‍പ്പെടിത്തികൊണ്ടാണ് വാഹനം വാങ്ങാന്‍ തീരുമാനിച്ചത് .ഇതോടെ മാലിന്യ പ്രേശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവുമെന്ന് പൊഴുതന ഗ്രാമപഞ്ചായത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി പറഞ്ഞു .

 

 

Leave A Reply

Your email address will not be published.

error: Content is protected !!