മെഡിക്കല്‍ കോളേജ് മള്‍ട്ടി പര്‍പ്പസ് സ്‌പെഷ്യാലിറ്റി ബ്ലോക്ക് ക്യാമറകണ്ണുകളില്‍ സുരക്ഷിതം
വയനാട് മെഡിക്കല്‍ കോളേജ് മള്‍ട്ടി പര്‍പ്പസ് സ്‌പെഷ്യാലിറ്റി ബ്ലോക്ക് ക്യാമറകണ്ണുകളില്‍ സുരക്ഷിതമാകും. 42 സിസിടിവി ക്യാമറകളാണ് കെട്ടിടത്തില്‍ സജ്ജീകരിച്ചിരിക്കുന്നത് .ആശുപത്രിയിലെത്തുന്ന രോഗികളുടെയും ,കുട്ടിയിരിപ്പുകാരുടെയും സുരക്ഷിതത്വം, ജീവനക്കാരുടെ സേവനങ്ങള്‍, ജീവനക്കാരുടെ പെരുമാറ്റം, ജീവനക്കാരുമായുണ്ടാകാറുള്ള സംഘര്‍ഷങ്ങള്‍ ഒപികളിലെ തിരക്ക് നിയന്ത്രണം, മറ്റ് ക്രമസമാധാന പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഇനി 24 മണിക്കൂറും നിരീക്ഷണത്തിലായിരിക്കും.സ്വകാര്യത നില നിര്‍ത്തുന്നതിന് മെയില്‍, ഫീമെയില്‍ വാര്‍ഡുകള്‍ക്ക് പുറത്താണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്.
64 ക്യാമറകള്‍ വരെ സ്ഥാപിക്കുന്നതിന് സൗകര്യമുള്ള കണ്‍ട്രോള്‍ റൂമും ഇതിനായി ഒരുക്കിയിട്ടുണ്ട്. ജിവനക്കാരുടെ സേവനങ്ങളെക്കുറിച്ചുള്ള പരാതികള്‍ക്കും മറ്റു ഒരു പരിധിവരെ പരിഹാരമുണ്ടാക്കുന്നതോടൊപ്പം ,ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നവരുടെ സുരക്ഷ കൂടി ഉറപ്പ് വരുത്തുകയാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്‌സ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് സി സി ടി വി ക്യാമറകള്‍ സജ്ജീകരിച്ചിരിക്കുന്നത്.