ഏപ്രില്‍ 1 എങ്ങനെ വിഡ്ഢിദിനമായി?

0

വിഡ്ഢിദിനം വിഡ്ഢികളുടെ വിഡ്ഢികളാക്കപ്പെടുന്നവരുടെ ദിനമല്ലെന്നാണ് പ്രശസ്ത എഴുത്തുകാരന്‍ മാര്‍ക് ട്വയിന്‍ പറഞ്ഞിരിക്കുന്നത്.സ്വന്തം മണ്ടത്തരങ്ങളെക്കുറിച്ചോര്‍ത്ത് ചിരിക്കാന്‍, വര്‍ഷത്തിലെ 364 ദിവസവും നമ്മള്‍ എന്തായിരുന്നു ചെയ്തുകൊണ്ടിരുന്നതെന്നും അതിനിടയിലെ അമളികളെക്കുറിച്ചും ഓര്‍ക്കാനുള്ള ദിനം അതാണ് ഏപ്രില്‍ 1 എന്നാണ് ട്വയിന്‍ പറഞ്ഞത്. വിഡ്ഢി ദിനത്തിന്റെ തുടക്കത്തെക്കുറിച്ച് പല ഊഹാപോഹങ്ങളല്ലാതെ തീര്‍ത്തും വിശ്വസനീയമായതോ എഴുതിവയ്ക്കപ്പെട്ടതോ ആയ ഒരു തെളിവും ഇല്ല. പുരാതന ഇന്ത്യയിലും മറ്റും ഏപ്രില്‍ ഒന്ന് പുതുവര്‍ഷമായാണ് ആഘോഷിച്ചിരുന്നത്.ഏപ്രില്‍ ഫൂളിന് ഒരു ചരിത്രമുണ്ട്.പണ്ട് ഫ്രാന്‍സ് ഭരിച്ചിരുന്ന ജൂലിയസ് സീസര്‍ ഏര്‍പ്പെടുത്തിയ കലണ്ടര്‍ പ്രകാരം ഏപ്രില്‍ 1നായിരുന്നു പുതുവര്‍ഷാരംഭം. 1582ല്‍ പോപ്പ് ഗ്രിഗറി പതിമൂന്നാമന്‍ കലണ്ടര്‍ പരിഷ്‌ക്കരിച്ചു. പുതിയ കലണ്ടറില്‍ വര്‍ഷാരംഭം ജനുവരി ഒന്നിനായി. വാര്‍ത്താ വിനിമയ ഉപാധികള്‍ നാമമാത്രമായിരുന്ന അക്കാലത്ത് കലണ്ടറിലെ മാറ്റം പലരും അറിഞ്ഞില്ല. കലണ്ടര്‍ മാറിയ ശേഷവും ഏപ്രില്‍ 1 ന് പുതുവത്സരം ആഘോഷിച്ചവരെ മറ്റുള്ളവരെ വിഡ്ഢികളെന്ന് കളിയാക്കി. അങ്ങനെ ഏപ്രില്‍ ഒന്ന് വിഡ്ഢി ദിനമായി.ഏപ്രില്‍ ഫൂളിന് ഓരോ ദേശങ്ങളിലും ഓരോ പേരാണ്. ഇഗ്ലണ്ടില്‍ നൂഡി, ജര്‍മനിയില്‍ ഏപ്രിനാര്‍, ഫ്രാന്‍സില്‍ ഏപ്രില്‍ ഫിഷ്, സ്‌കോട്ലന്‍ഡില്‍ ഏപ്രില്‍ ഗോക്ക് എന്നിങ്ങനെ പോകുന്നു ഏപ്രില്‍ ഫൂളിന്റെ പര്യായങ്ങള്‍. ബ്രിട്ടീഷുകാരുടെ വരവോടെയാണ് ഇന്ത്യയില്‍ വിഡ്ഢിദിനത്തിന് പ്രചാരം കിട്ടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!