മുള പേന നിര്‍മ്മാണ ശില്‍പ്പശാല

0

പുല്‍പ്പള്ളി: പ്രകൃതിക്ക് ദുരന്തമായി മാറിക്കൊണ്ടിരിക്കുന്ന ടണ്‍കണക്കിന് പ്ലാസ്റ്റിക് പേനകള്‍ മാറ്റി നിര്‍ത്തുന്നതിനായി മുളയില്‍ നിന്നും പേന ഉണ്ടാക്കുന്ന രീതി പരിശീലിപ്പിച്ചു കൊണ്ട് കല്ലുവയല്‍ ജയശ്രീ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ സ്‌കൗട്ട് & ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍. മൂന്ന് ദിവസങ്ങളിലായി നടത്തിയ മുള കൊണ്ടുള്ള പേന പരിശീലന ശില്‍പശാല പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. അടുത്ത അദ്ധ്യായന വര്‍ഷം മുതല്‍ മുള കൊണ്ടുള്ള പേന ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്‌കൗട്ട് & ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍. കെ.ആര്‍ ജയശ്രീ അധ്യക്ഷത വഹിച്ചു. ത്രിദിപ്കുമാര്‍, കെ.ആര്‍.ജയരാജ്, സുമയ്യ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!